കാന്തല്ലൂർ: ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ പുരസ്‌കാരം ലഭിച്ച കാന്തല്ലൂരിൽ 'കാന്തല്ലൂർ കനവ്' വിന് നാളെ തുടക്കം.
12 വരെ സെന്റ് പയസ് അപ്പർ പ്രൈമറി സ്‌കൂൾ മൈതാനത്താണ് മേള നടക്കുക.
കാന്തല്ലൂർ ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ചാണ് ഇടുക്കി ജില്ലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളടേയും ഉൽപന്നങ്ങളടേയും പ്രദർശന വിപണന മേള 'കാന്തല്ലൂർ കനവ്' നടക്കുക .കാന്തല്ലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ വ്യവസായ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത് .നാൽപതോളം സംരംഭകരുടെ രുചിയേറിയ ഭക്ഷ്യവസ്തുക്കൾ മേളയിൽ ലഭ്യമാക്കും. കൂടാതെ ഭക്ഷ്യോത്പ്പാദന മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ ടെക്‌നോളജി മെഷീനറികളുടെ പ്രദർശനം , സംരംഭങ്ങൾക്ക് ആവശ്യമായ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്റ്റാളുകൾ, പ്രത്യേക ബാങ്കിംഗ് കൗണ്ടറുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച്ച ' ഭക്ഷ്യസംസ്‌കരണ മേഖലയും സാങ്കേതിക സാമ്പത്തിക സഹായങ്ങളും ' എന്ന വിഷയത്തിൽ ഏകദിന ശിൽപശാലയും നടക്കും . പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9188127006 എന്ന നമ്പറിൽ എസ്. എം. എസ് അയക്കേണ്ടതാണ് .