കുമളി : കനത്ത മഴയിൽ നിയന്തണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റോഡിൽ നിന്ന് തെന്നിമാറി. ഇന്നലെ വൈകുന്നേരം നാലരയോടെ കുമളി കട്ടപ്പന റോഡിൽ മൂന്നാം മൈലിന് സമീപമാണ് സംഭവം. എറണാകുളത്ത് നിന്ന് കട്ടപ്പന വഴി കുമളിയിലേക്ക് വന്ന ഇ.ബി.റ്റി ബസാണ് റോഡിൽ നിന്ന് തെന്നിമാറിയത്. കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായ ബസ് തെന്നിമാറിയെങ്കിലും അപകടം ഒഴിവായി. സംഭവം നടന്ന സ്ഥലത്ത് ഇരുപത് അടിയോളം താഴ്ചയിൽ ഒരു വീടും ഉണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ബസിനടിയിൽ പെട്ട് തകർന്നു. പീരുമേട്, വണ്ടി പ്പെരിയാർ, കുമളി, അണക്കര തുടങ്ങി ഹൈറേഞ്ചിന്റെ മിക്ക മേഖലകളിലും അര മണിക്കൂറിലധികം ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചു. ഇടിമിന്നലിൽ തെങ്ങ് അടക്കമുള്ള മരങ്ങൾ പലയിടത്തും കത്തിനശിച്ചു.