കുമളി : കുമളിക്ക് സമീപം ഗൂഡല്ലൂരിൽ ചാരായം ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ കോട ഗുഡല്ലൂർ പൊലീസ് പിടി കൂടി. കെ. എം പാട്ടി സ്വദേശികളായ കുമരേശൻ ( 40 ), ശരവണൻ ( 45), രാജേന്ദ്രൻ (65 )എന്നിവരാണ് പിടിയിലായത്. ഗൂഡല്ലൂർ സ്വദേശി ഗണേശിന്റെ കൃഷിത്തോട്ടത്തിലെ കാവൽക്കാരനാണ് ശരവണൻ. ഗൂഡല്ലൂർ എസ്.ഐ മാരായ വനിതാ മണി , ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.