പീരുമേട്: വിദ്യാഭ്യാസ രംഗത്ത് ശ്രീനാരായണ പ്രസ്ഥാനങ്ങൾ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പാമ്പനാർ ശാഖ എസ് എൻ കോളേജിന് സമീപം പണി കഴിപ്പിച്ച ഗുരുദേവ ക്ഷേത്രംനാടിന് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു . അദ്ദേഹം .വിദ്യാഭാസ രംഗത്ത് പിന്നിൽ നിന്നിരുന്ന പീരുമേട് പ്രദേശത്ത് ഒരു കോളേജ് സ്ഥാപിക്കണമെന്ന് പീരുമേട് യൂണിയൻ ആവശ്യപ്പെട്ടപ്പോൾ ഒരു കോളേജ് നൽകി. തോട്ടം മേഖലയിലെ പാവപ്പെട്ടവരുടെ മക്കൾക്ക് ഈ കോളേജ് കൊണ്ട് നേട്ടമുണ്ടാക്കാനായി..കല്ലാറിലെ കോളേജിന് മുൻപിൽ പീരുമേട് എം.എൽ എ റോഡിന് ഫണ്ട് അനുവദിച്ചത് ഉദ്യോഗസ്ഥർ തടസവാദം പറഞ്ഞ് മുടക്കിയിരിക്കയാണ്. ഇത് മാറണം. ഭരണത്തിൽ സമ്മർദം ചെലുത്താനള്ള ശക്തിയായി ശ്രീനാരയണീയർ മാറണമെന്നും അദ്ദേഹം പറഞ്ഞു .
ക്ഷേത്ര പ്രതിഷ്ഠകർമ്മം രവി നാരായണൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽനടന്നു. എസ്.എൻ . ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം പ്രകാശനം നിർവഹിച്ചു.
പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു.
വാഴൂർ സോമൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പീരുമേട് യൂണിയൻ സെകട്ടറി കെ.പി. ബിനു,
യൂണിയൻ വൈസ് പ്രസിഡന്റ പി കെ രാജൻ, എൻ ജി സലികുമാർ, നിയുക്ത ബോർഡ് മെമ്പർ പി എസ് ചന്ദ്രൻ , യൂണിയൻ കൗൺസിലർമാരായ സദൻരാജൻ, കെ ഗോപി, പി വി സന്തോഷ്, വി.പി. ബാബു യൂണിയൻ കമ്മറ്റിയംഗം ആർ.വിനോദ് എന്നിവർ പ്രസംഗിച്ചു. പാമ്പനാർ ശാഖാ സെക്രട്ടറി സുരേഷ് ചൂളപ്പടിക്കൽ സ്വാഗതവും പ്രസിഡന്റ് കെ.സനിൽകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് പാമ്പനാർ ടൗണിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കല്ലാർ ക്ഷേത്രാങ്കണത്തിലേക്ക് ഘോഷയാത്രയും നടന്നു.