മറയൂർ: വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ഒറ്റയാൻ തകർത്തു. കീഴാന്തൂരിൽ നിത്യാനന്ദന്റെ കാറിന്റെ ചില്ലാണ് തകർത്തത്. അതിരാവിലെ അഞ്ചുമണിയോടെയാണ് സംഭവം രാത്രി മറയൂർ കാന്തല്ലൂർ റോഡിൽ കറങ്ങി നടന്നുകൊണ്ടിരുന്ന ഒറ്റയാൻ വാഹനങ്ങൾ കടന്ന ചെല്ലുമ്പോൾ ചിന്നം വിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമവാസികൾ ഉണർന്ന് കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്തു ഇതിനിടയിലാണ് കച്ചാരം വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ഇറങ്ങി വീടിനു മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത്