കട്ടപ്പന: കൊടുംവേനലിന് ആശ്വാസമായെത്തിയ കോരിച്ചൊരിയുന്ന മഴയിലും ആവേശമൊട്ടും ചോരാതെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മലയോര ജനതയുടെ സ്‌നേഹ സ്വീകരണം.
എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സുവർണ ജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും ഗുരുദേവ കീർത്തി സ്തംഭത്തിന് ലഭിച്ച ഡോ. അബ്ദുൾ കലാം ലോക റെക്കാഡ് പുരസ്കാര പ്രഖ്യാപനവുംനിർവഹിക്കാൻ മലനാട് യൂണിയനിൽ എത്തിയതായിരുന്നു വെള്ളാപ്പള്ളി. ചടങ്ങിൽ യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശന് പുരസ്കാരം നൽകി ആദരിച്ചു.
കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് 60 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളിക്ക് മലനാട് യൂണിയനിലെ ഓരോ ശാഖകളുടെയും നേതൃത്വത്തിൽ ആദരം നൽകി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ,സുവർണ ജൂബിലി സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങിയ മുൻ യൂണിയൻ സെക്രട്ടറി കെ. ശശിധരൻ, യൂണിയൻ ഓഫീസ് ക്ലർക്ക് ഷാജി എന്നിവരെ ആദരിച്ചു. വൈദിക സമിതിയുടെ നേതൃത്വത്തിൽ യൂണിയൻ സെക്രട്ടറിക്കും പ്രസിഡന്റിനും ധന്യ സേവന പുരസ്കാരം നൽകി ആദരിച്ചു.
ചടങ്ങിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ സജി, സി.പി.ഐ കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ ശശി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമലയിൽ, മുൻസിപ്പൽ കൗൺസിലർ ജാൻസി ബേബി, എച്ച്.എം.ടി.എ പ്രസിഡന്റ് പി.കെ. ഗോപി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ വി.ബി. സുകുമാരൻ, ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്കുമാർ, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബു, മലനാട് യൂണിയൻ കൗൺസിലർമാരായ പി.ആർ. രതീഷ്, പി.കെ. രാജൻ, മനോജ് ആപ്പാന്താനത്ത്, പി.എസ്. സുനിൽകുമാർ, കെ.കെ. രാജേഷ്, പ്രദീപ് അറഞ്ഞനാൽ, യൂണിയൻ വൈദികയോഗം പ്രസിഡന്റ് വി.ബി. സോജു ശാന്തി, വൈദികയോഗം സെക്രട്ടറി നിശാന്ത് ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വത്സ, സെക്രട്ടറി ലത സുരേഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു കാവനാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ബിനീഷ്, സൈബർസേന ചെയർമാൻ അരുൺകുമാർ പി, കൺവീനർ സനീഷ് പി.എസ്, കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ.ബി, സെക്രട്ടറി ആര്യ കമലാസനൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിധു. എ സോമൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് ശേഷം ഗാനമേളയും നടന്നു.