ഉടുമ്പന്നൂർ: അവശനിലയിൽ കണ്ടെത്തിയ മൂങ്ങയെ വനം വകുപ്പിന് കൈമാറി. വഴിയോരത്ത് കാലിന് പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ മൂങ്ങയെ നാട്ടുകാരാണ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിച്ചത്. തുടർന്ന് മൂങ്ങയ്ക്ക് മൃഗാശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ ലഭ്യമാക്കി. ഇതിനു ശേഷം വനംവകുപ്പ് അധികാരികളെ വിളിച്ച് വരുത്തി അവർക്ക് കൈമാറി.