അരിക്കുഴ: ജെ.സി.ഐ അരിക്കുഴയുടെ നേതൃത്വത്തിൽ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ജേസീസ് പ്രസിഡന്റ് ജെറിൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച ചെറുകിട യൂണിറ്റിനുള്ള ജില്ലാ അവാർഡ് നേടിയ തൊടുപുഴ തരണിയിൽ ഓയിൽ മിൽസ് ഉടമ ടി.സി. രാജു തരിണിയിൽ, ഐ.ഇ.എൽ.ടി.എസ് അദ്ധ്യാപന രംഗത്ത് ഉന്നത വിജയം നേടുന്ന ഡിലിജൻസ് അക്കാദമി ഡയറക്ടർ ബെന്നി ജോസഫ്, തൊടുപുഴയിൽ നിന്ന് അരിക്കുഴ വഴി അമൃത മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചതിന് നേതൃത്വം നൽകിയ കെ.എസ്.ആർ.ടി.സി തൊടുപുഴ സ്റ്റേഷൻ മാസ്റ്റർ അനിൽ.എം.എൻ എന്നിവരെ ആദരിച്ചു. ചടങ്ങിൽ കെ.ആർ. സോമരാജൻ, അജോ ഫ്രാൻസിസ്, അഖിൽ സുഭാഷ്, ബാബു പള്ളിപ്പാട്ട്, ജോളി ജോർജ് എന്നിവർ പ്രസംഗിച്ചു. അരിക്കുഴ ജേസീസ് മുൻ പ്രസിഡന്റുമാരായ സുരേഷ് ബാബു, എം.കെ. പ്രീതിമാൻ, ബിജു ജെ. ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.