nss
തൊടുപുഴ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിന്റെ പ്രവർത്തകസമ്മേളനം കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ പ്രവർത്തക സമ്മേളനം വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ചു. കരയോഗം രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. 2024 സ്ത്രീ ശാക്തീകരണ വർഷമായി ആചരിക്കുകയും എല്ലാ കരയോഗങ്ങളിലും സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ യൂണിയൻ പ്രസിഡന്റുമാരായ പി. ഗോപാലകൃഷ്ണൻ നായർ, എം.എസ്. നാരായണൻ നായർ, മുതിർന്ന യൂണിയൻ കമ്മിറ്റി അംഗമായ എം.എൻ. രാഘവൻ നായർ, വ്യാപാര വ്യവസായത്തിൽ മികവു പുലർത്തിയ സമുദായ അംഗങ്ങൾ,​ ശാസ്ത്ര സാഹിത്യ രംഗങ്ങളിൽ പ്രഗത്ഭരായ സമുദായ അംഗങ്ങൾ എന്നിവരെയും ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി. ധർമ്മാംഗദ കൈമൾ, പ്രതിനിധി സഭാ മെമ്പർ, പി.എസ്. മോഹൻദാസ്, യൂണിയൻ ഭരണ സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ സെക്രടട്ടറി ആർ. അനിൽ കുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗവും എൻ.എസ്.എസ് കോ-ഓഡിനേറ്ററുമായ എസ്. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. തുടർന്ന് യോഗത്തിന്റെ അവസാനം വനിതാ യൂണിയന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും അരങ്ങേറി.