ഇടുക്കി: അതിരൂക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാൾ കന്നുകാലികളിലും പക്ഷികളിലും പലവിധ ആരാഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ ഇടുക്കിയിലെ ക്ഷീര കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരിച്ചാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കണം. അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുദ്ധജലം യഥേഷ്ടം കുടിക്കാൻ നൽകണം .
ഖരാഹാരം രാവിലെയും വൈകുന്നേരവും മതി.
പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകളോ ഈർക്കിൽ കളഞ്ഞ ഓലയോ നൽകാം
പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം
ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നൽകാം
രാത്രികാലങ്ങളിൽ മാത്രം വൈക്കാൽ തീറ്റയായി നൽകുക
വെയിലത്ത് കെട്ടിയിടുകയോ മേയാൻ വിടുയോ ചെയ്യരുത്
കൃത്രിമ ബീജാധാരണത്തിനു മുമ്പും ശേഷവും ഉരുക്കളെ തണലിൽ നിറുത്തണം
ഒന്നോ രണ്ടോ തവണ പശുക്കളെ കുളിപ്പിക്കാം
എരുമകളെ വെള്ളത്തിൽ കിടത്തുകയോ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യുക
തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, വാൾ ഫാൻ എന്നിവ ഉപയോഗിക്കുക
തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കണം.