കട്ടപ്പന: ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതായി സ്‌കൂൾ മാനേജർ ഫാ. ജോസ് മാത്യു അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ സ്‌കൂളിന്റെ പാഠ്യ- പാഠ്യേതര വിഷയങ്ങളിലെ മികവും പ്രവർത്തനങ്ങളും വിലയിരുത്തി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരുടെ പരിചയസമ്പത്തും വിദ്യാർത്ഥികളുടെ മികവും കലാകായിക രംഗങ്ങളിലെ മികവും പ്രവർത്തനങ്ങളും പരിശോധിച്ചു വിലയിരുത്തിയാണ് അംഗീകാരം നൽകിയത്. അന്തർദേശീയ തലത്തിൽ ലഭിച്ച ഈ അംഗീകാരം ഓസാനം സ്‌കൂളിന്റെ മാനേജ്മന്റ് തലത്തിലുള്ള പ്രവർത്തനങ്ങളുടെ മികവ് കുടി വെളിപ്പെടുത്തുന്നതാണ്. സംസ്ഥാനതലത്തിൽ വളരെ ചുരുക്കം സ്‌കൂളുകൾക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫാ. മനു കിളികൊത്തിപ്പാറ, ട്രസ്റ്റി ബേബി കണയംപ്ലാക്കൽ, ഡോമിനിക് ജേക്കബ് വാണിയപ്പുര എന്നിവരും പ്രവർത്തനങ്ങൾ വിശദീകരിച്ചു..