​ക​രി​ങ്കു​ന്നം​:​ ക​രി​ങ്കു​ന്ന​ത്തും​ സ​മീ​പ​ പ്ര​ദേ​ശ​ങ്ങ​ളി​ലും​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​തി​ വി​ത​ച്ചു​കൊ​ണ്ട് ഒ​രു​ മാ​സ​ത്തി​ൽ​ ഏ​റെ​യാ​യി​ വി​ഹ​രി​ക്കു​ന്ന​ പു​ലി​ക​ളെ​ പി​ടിയ്​ക്കു​ന്ന​തി​ൽ​ സ​ർ​ക്കാ​രും​ വ​നം​വ​കു​പ്പും​ കാ​ണി​ക്കു​ന്ന​ അ​നാ​സ്ഥ​യ്ക്കും​ മെ​ല്ലെ​ പോ​ക്കി​നുമെ​തി​രെ​ ആം ആദ്മി പാർട്ടി ക​രി​ങ്കു​ന്നം​ പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ പ്ര​തി​ഷേ​ധ​ യോ​ഗ​വും​ ക​രി​ങ്കു​ന്നം​ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും​ ന​ട​ത്തി​. ​​പു​ലി​ക​ളെ​ എ​ത്ര​യും​ വേ​ഗം​ പി​ടി​കൂ​ടി​ ജ​ന​ങ്ങ​ളു​ടെ​ സു​ര​ക്ഷ​ ഉ​റ​പ്പു​വ​രു​ത്തു​ക​, കൂടു​ത​ൽ​ വ​നം​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ നി​യ​മി​ക്കു​ക​,​ കേ​ന്ദ്ര​സ​ഹാ​യം​ തേ​ടു​ക​ എ​ന്നീ​ ആ​വ​ശ്യ​ങ്ങ​ളെ​ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം​. ​പ്ര​തി​ഷേ​ധ​യോ​ഗം​ ക​രി​ങ്കു​ന്നം​ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ ബീ​ന​ കു​ര്യ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. തു​ട​ർ​ന്ന് തൊ​ടു​പു​ഴ​ നി​യോ​ജ​ക​ മ​ണ്ഡ​ലം​ സെ​ക്ര​ട്ട​റി​ മാ​യ​ ബാ​ബു​,​ ക​രി​ങ്കു​ന്നം​ മ​ണ്ഡ​ലം​ പ്ര​സി​ഡ​ന്റ് ബി​ബി​ പൈ​മ്പി​ള്ളി​,​ ജെ​റി​ ത​ട്ടാ​മ​റ്റ​ത്തി​ൽ​,​ ജി​യോ​ ജോ​സ് എ​ന്നി​വ​ർ​ സം​സാ​രി​ച്ചു​. പൊ​തു​ ജ​ന​ങ്ങ​ളി​ൽ​ നി​ന്ന് ഈ​ വി​ഷ​യ​ത്തി​ൽ​ ഒ​പ്പു​ ശേ​ഖ​ര​ണം​ ന​ട​ത്തു​ക​യും​ നി​വേ​ദ​നം​ എ​ത്ര​യും​ പെ​ട്ടെ​ന്ന് ക​ള​ക്ട​ർ​ക്കും​ വ​നം​മ​ന്ത്രി​ക്കും​ ന​ൽ​കാ​നും​ തീ​രു​മാ​നി​ച്ചു​.