മൂലമറ്റം: ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണിക്കൽ നെല്ലിപ്പിള്ളിൽ ബേബി എന്നു വിളിക്കുന്ന സ്റ്റാൻലിയാണ് (55) മരിച്ചത്. മണപ്പാടിയിൽ താമസിക്കുന്ന ബേബി മൂലമറ്റം പാറയ്ക്കൽ ഹാർഡ്‌വെയേഴ്സിൽ ജോലിക്കാരനായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തി ആഹാരം കഴിച്ച ശേഷം മണപ്പാടിയാറ്റിൽ കുളിക്കാൻ പതിവുപോലെ പോയിരുന്നു. സമയം കഴിഞ്ഞിട്ടും തിരികെ എ ത്താത്തതിനെ തുടർന്ന് ഭാര്യയും അയൽവാസികളും ചേർന്ന് അന്വേഷിച്ച് ചെന്നപ്പോൾ ആറ്റിൽ വെള്ളത്തിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ മൂലമറ്റത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞാർ സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിലേക്കയച്ചു. സംസ്കാരം പോസ്റ്റുമാർട്ടത്തിന് ശേഷം മൂലമറ്റം ആൾ സെയിന്റ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മകൾ: സോണിയ.