sndp

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി ചട്ടിക്കുഴി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ സന്ധ്യാരാമവും സത്സംഗവും നടത്തി. ഇടുക്കി ധർമ്മ ശാസ്താ ദേവി ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായിട്ടാണ് സത്സംഗം നടത്തിയത്. ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സ്വാമി ഗുരുപ്രകാശം (ശിവഗിരി മഠം )നേതൃത്വം നൽകി. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സന്ധ്യാരാമം ഉദ്ഘാടനം ചെയ്തു. മഹേന്ദ്രൻ ശാന്തി, ഷാജൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് ഇ.എം. സുബാഷ്, വൈസ് പ്രസിഡന്റ് കെ.ജി. തങ്കച്ചൻ, സെക്രട്ടറി എസ്. ശ്രീലാൽ,​ യൂണിയൻ കമ്മിറ്റി അംഗം യു.പി. വിജി എന്നിവർ പ്രസംഗിച്ചു.