കട്ടപ്പന : കട്ടപ്പന നഗരസഭ ഒന്ന് രണ്ട് വാർഡുകളിൽ ഉൾപ്പെട്ട റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസി. എൻജിനീയർ ഓഫീസറുടെ കാര്യാലയം ഉപരോധിക്കാൻ ഒരുങ്ങുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും വാഴവര ഉൾപ്പെടെയുള്ള മേഖലകളിലെ റോഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്നും അതിനാൽ ജനകീയ സമരം നടത്തുമെന്നും വാർഡ് കൗൺസിലർ. കട്ടപ്പന നഗരസഭയിലെ ഉൾ മേഖലാ പ്രദേശങ്ങളിലെ റോഡുകളാണ് ശോചനീയാവസ്ഥയിൽ കിടക്കുന്നത്. പല മേഖലകളിലും റോഡുകൾ പൊളിഞ് നാളുകൾ പിന്നിട്ടിട്ടും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ മേഖലയിലെ ആളുകൾ ദുരിത യാത്രയെ അഭിമുഖീകരിക്കുകയാണ്.വിവിധ പദ്ധതികൾ മാർച്ച് അവസാനത്തെക്ക് ടെൻഡർ നൽകുന്നതോടെ കോൺടാക്ടർമാർ കരാറുകൾ എടുക്കാൻ വിസമ്മതിക്കുന്നു, ഇത് ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെയും തെളിവാണെന്നും, ഇതിനെതിരെ ജനങ്ങളെ അണിനിരത്തി കട്ടപ്പന നഗരസഭ അസി. എൻജിനീയറുടെ കാര്യാലയം ഉപരോധിക്കാനാണ് തീരുമാനമെന്നും നഗരസഭാ കൗൺസിലർ ബെന്നി കുര്യൻ പറഞ്ഞു.