പീരുമേട്: വാഗമൺ പൈൻ കാടിനെ സമീപത്തെ വഴിയോര കച്ചവട കടയിൽ മോഷണം നടന്നു .കടയിൽ സൂക്ഷിച്ചിരുന്ന 48,000 രൂപയും രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളും മോഷ്ടാക്കൾ അപഹരിച്ചു. ശനിയാഴ്ച കടയടച്ചു പോയ ഗിരിജാ രാജേഷ് ഞായറാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് പുട്ട് അറത്ത് വാതിൽ തുറന്ന് കിടന്നത് കണ്ടത്. കളിപ്പാട്ട സാധനങ്ങളും കൗതുക സാധനങ്ങളും കച്ചവടം നടത്തുന്ന കടയായിരുന്നു. കടയിൽ പഴ്‌സിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. വാഗമൺ പൊലീസ് കേസെടുത്തു.