bridge

പീരുമേട്. : വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിൽ അതിക്രമിച്ചു കടന്ന വർക്കെതിരെ ഡി.ടി.പി.സി അധികൃതർ വാഗമൺ പൊലീസിൽ പരാതി നൽകി.തിങ്കളാഴ്ച ഗ്ലാസ് ബ്രിഡ്ജ് ക്ലീൻ ചെയ്യാനെത്തിയ ജീവനക്കാരാണ് മദ്യകുപ്പിയുംചില്ല് പാത്തിൽചെളി പുരണ്ട് കിടക്കുന്നതും കണ്ടത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഞായറാഴ്ച രാത്രി 9 മണിയോടെ വെള്ള കാറിൽ മൂന്നുപേർ അഡ്വഞ്ചർ പാർക്കിൽ എത്തിയതും ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള ഗേറ്റ് ചാടി കടന്നതായും കണ്ടെത്തി.തുടർന്ന് ശൗചാലയത്തിന്റെ വാതിലുകളും പൈപ്പുകളും സമീപത്തെ വ്യാപാരസ്ഥാപനത്തിന് മുമ്പിൽ വച്ചിരുന്ന കുടിവെള്ള കുപ്പികളും നശിപ്പിച്ചതായും പരാതി നൽകി .

എല്ലാദിവസവും തിരക്കുള്ള ഗ്ലാസ് ബ്രിഡ്ജിൽ ശനിയും രാവിലെ 10 മണിയോടെ വൈകുന്നേരം അഞ്ചുമണി വരെയുള്ള ടിക്കറ്റ് ചെയ്യുകയാണ് പതിവ് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് വിനോദസഞ്ചാരികൾക്ക് പ്രവേശനമുള്ളത് .അഡ്വഞ്ചർ പാർക്ക് ആറുമണിക്ക്‌യോടെ അടയ്ക്കും അതീവ സുരക്ഷാ സംവിധാനമുള്ള ഗ്ലാസ് ബ്രിഡ്ജിലാണ് അതിക്രമിച്ച് കയറിയത്.