അടിമാലി:വെള്ളത്തൂവൽ പഞ്ചായത്തിനെ വരൾച്ചബാധിത പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ്സ്. ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ കാർഷിക മേഖല അതികഠിനമായ വരൾച്ച നേരിട്ടിരിക്കുകയാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം സംഭവിച്ചിരിക്കുന്നത്ഏലം കർഷകർക്കാണ് .ഏലാം കൂടാതെ ജാതി ,കുരുമുളക് ,ഗ്രാമ്പു ,കൊക്കോ ,എന്നുവേണ്ട എല്ലാ കാർഷിക വിളകളും കരിഞ്ഞുണങ്ങിയ സാഹചര്യമാണ്.പഞ്ചായത്തിലെ കൃഷിക്കാരുടെ ദുരിതത്തിന് ശ്വശതമായ പരിഹാരം ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് കർ ഷകരോടുള്ള അവഗണനയണ്,കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം ഉണ്ടാകണമെന്ന് കേരളാകോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് സജി പൂതക്കുഴിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം നിയോജകമണ്ഡലം പ്രസിഡന്റ് ബാബു കീച്ചേരി ഉദ്ഘാടനംചെയ്തു .സംസ്ഥാന കമ്മിറ്റിഅംഗം പി .വി ,അഗസ്റ്റയിൻ മുഖ്യ പ്രഭാഷണം നടത്തി , ,ജോസ് തച്ചിൽ ,ജോസ് പുല്ലൻ ,ജോബിൾ കുഴിഞ്ഞാലിൽ ,സാബു കുന്നുംപുറത് , സി .എസ് ,.തങ്കച്ചൻ , പീറ്റർ പൂണേലിൽ , ജോർജ് കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.