ചെറുതോണി: ഇടുക്കി ശ്രീധർമ്മ ശാസ്താദേവീ ഗുരുദേവക്ഷേത്രത്തിൽ 9ാമത് പ്രതിഷ്ഠാദിന വാർഷിക തിരുവുത്സവം 9,10,11 തിയതികളിൽ നടക്കും. വിശേഷാൽ പൂജകൾ, കലശം,ഹോമങ്ങൾ സർപ്പപൂജ, താലപ്പൊലിഘോഷയാത്ര, തെയ്യം, തിരുവാതിര കലാരൂപങ്ങൾ, പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവയോട് കൂടി വിപുലമായി നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശേഷാൽ പൂജകൾ ക്ഷേത്രം തന്ത്രി അജി അനിരുദ്ധൻ തന്ത്രികളുടെയും ക്ഷേത്രം ശാന്തി അനീഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഒന്നാം ദിവസമായ നാളെ രാവിലെ അഭിഷേകം, മലർനിവേദ്യം, 6 ന് ഉഷപൂജ, 6.30 ന് അഷ്ടദ്രവ്യം മഹാഗണപതിഹോമം, 8.30 ന് കലശ പൂജ, 9 ന് ശ്രീബലി, കലശാഭിഷേകം, മഹാമൃത്യുഞ്ജയഹോമം, 12.30 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6 ന് ശ്രീബലി പറനിറയ്ക്കൽ, , 8 ന് എസ് എൻ വനിതാ സംഘം ഇടുക്കി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, 8.30 ന് എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ്‌ കോട്ടയ്ക്കകത്ത് എന്നിവർ പങ്കെടുക്കുന്ന പൊതുസമ്മേളനം. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.10 ന് ക്ഷേത്രച്ചടങ്ങകൾ, വൈകിട്ട് എട്ടിന് കുട്ടികളുടെ കലാപരിപാടികൾ. 11 ന് ക്ഷേത്രച്ചടങ്ങുകൾ , വൈകിട്ട് 6.30 ന് താലപ്പൊലി ഘോഷയാത്രഎന്നിവ നടക്കുമെന്ന്‌ ക്ഷേത്രം ഭാരവാഹികളായ എ എസ് മഹേന്ദ്രൻ ശാന്തികൾ, രഞ്ജിത്ത് പാലയ്ക്കൽ, ഇ എം സുബാഷ്, ശ്രീലാൽ .എസ് എന്നിവർ അറിയിച്ചു.