തൊടുപുഴ: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തിൽ വളർത്തുമൃഗങ്ങൾക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. വേനൽക്കെടുതികൾക്ക് സമാശ്വാസമായി ദുരന്ത നിവാരണ നിധിയിൽ നിന്നുമാണ് ധനസഹായം അനുവദിക്കുക. പരമാവധി 37,500 രൂപയാകും ലഭിക്കുക. സർക്കാർ മൃഗാശുപത്രികൾവഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നൽകണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.