ഇടുക്കി: വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ച ജില്ല എന്ന നിലയിൽ ഇടുക്കിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥൻ പറഞ്ഞു. വരൾച്ച എല്ലാ ക്യഷികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ചെറുതും വലുതുമായ പല ഏലത്തോട്ടങ്ങളും റിപ്ലാന്റ് ചെയ്യേണ്ട അവസ്ഥയിൽ കരിഞ്ഞുണങ്ങി. കുരുമുളക് കൃഷിയുടെ സ്ഥിതിയും മറിച്ചല്ല. കുടിവെള്ള ഷാമവും അതിരൂക്ഷമാണ്. പല കുടിവെള്ള സ്രോതസുകളും വറ്റി. കുഴൽക്കിണർ റീച്ചാർജിംഗിന് പ്രത്യേക നടപടികൾ സ്വീകരിക്കണം. കൃഷി നാശം സംഭവിച്ച കർഷകർക്ക് സാമ്പത്തിക സഹായം നൽകാനും വായ്പകളുടെ തിരിച്ചടവുകൾക്ക് പലിശ രഹിതമായ കാലതാമസം അനുവദിക്കാനും സാധിക്കുന്ന ഒരു പാക്കേജ് ഇടുക്കിയ്ക്ക് വേണ്ടി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സംഗീത വിശ്വനാഥൻ പറഞ്ഞു.