തൊടുപുഴ: ജില്ലയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും നിയന്ത്രണത്തിൽ പ്രവർത്തിച്ച് വരുന്ന പെൺകുട്ടികൾക്കായുള്ള കരിമണ്ണൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്കും ആൺകുട്ടികൾക്കായുള്ള കൂവപ്പള്ളി ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്കും 2024- 25 അദ്ധ്യയന വർഷം അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിനായി അദ്ധ്യാപകരുടെ അപേക്ഷകൾ ക്ഷണിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയൻസ് (നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്) സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി.എഡുമുള്ളവർക്കും യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ ടി.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യാഗാർത്ഥികൾ മേയ് 20ന് മുമ്പായി ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547630077.