കട്ടപ്പന: നരിയംപാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം നാളെ മുതൽ 11 വരെ നടക്കും. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി വിഷ്ണുജി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. നാളെ രാവിലെ പതിവ് പൂജകൾക്ക് പുറമേ ഭാഗവത പാരായണം, വൈകിട്ട് 6.30ന് സംഗീത ആനന്ദലഹരി, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം. 10ന് രാവിലെ പതിവ് പൂജകൾ, ഭാഗവത പാരായണം, വൈകിട്ട് 6.45ന് ദേവിക്ക് പൂ മുടൽ, എഴിന് തിരുവാതിര, കൈകൊട്ടിക്കളി, മെഗാ തിരുവാതിര, എട്ടിന് ഗാനമേള, പ്രസാദമൂട്ട്. 11ന് അഷ്ട ദ്രവ്യമഹാഗണപതിഹോമം, ഭാഗവത പാരായണം, കലശപൂജകൾ, കളഭാഭിഷേകം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് ജീവിത എഴുന്നള്ളിപ്പ്, തിരുവാഭരണം എഴുന്നള്ളിപ്പ്, 7.30ന് രണ്ടു കരകളിൽ നിന്നുമുള്ള ഘോഷയാത്ര ശബരിഗിരി ഉപക്ഷേത്രാങ്കണത്തിൽ സംഗമിച്ച് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിയതിനു ശേഷം മഹാദീപാരാധന, തുടർന്ന് പ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് ചെയർമാൻ ജെ. ജയകുമാർ, ക്ഷേത്രം സെക്രട്ടറി മധുകുട്ടൻ നായർ, കൺവീനർമാരായ കെ.ആർ. അനിൽകുമാർ, ഉണ്ണികൃഷ്ണൻ, മാനേജർ പത്മകുമാർ എന്നിവർ പറഞ്ഞു.