കട്ടപ്പന: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം നടത്തി. പ്രസിഡന്റായി ഔസേപ്പച്ചൻ ശൗര്യാംകുഴിയിൽ ( ഇരട്ടയാർ) തെരഞ്ഞെടുക്കപ്പെട്ടു. ഇരട്ടയാർ സീനിയർ സിറ്റിസൺസ് യൂണിറ്റ് ഹാളിൽ നടന്ന ജില്ലാ കൗൺസിലിൽ പി.ഡി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പൗരന്മാരുടെ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേവരാജൻ ഇല്ലിയ്ക്കൽ ( സെക്രട്ടറി), എ.പി. ശശിധരൻ ( ട്രഷറർ) എന്നിരാണ് മറ്റ് ഭാരവാഹികൾ. ജില്ലാ വരണാധികാരി അശോക് കുമാർ നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, സംസ്ഥാന വരണാധികാരി സോമദാസ്, കെ. ശശിധരൻ, പി.സി. ഫിലിപ്, ജോൺ തോമസ്, കുര്യാക്കോസ് തോണിക്കുഴി എന്നിവർ പ്രസംഗിച്ചു.