കരിങ്കുന്നം : കുറേ നാളുകളായി പൊതുജനങ്ങളെ ഭീതിയാലാഴ്ത്തുന്ന വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ചില നിക്ഷിപ്ത താൽപര്യക്കാർ ഭീതി പടർത്തുന്ന വ്യാജവാർത്തകൾ സൃഷ്ടിച്ചു വരികയാണെന്ന് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് അധികൃതർ. വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പുലിയാണെന്ന് സ്ഥിരീകരിക്കുകയും പിടികൂടുന്നതിനായി കെണി ഒരുക്കുകയും ചെയ്തിട്ടുള്ളതാണെന്ന്. പി.ജെജോസഫ് എം. എൽ. എ രക്ഷാധികാരിയായും കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെതോമസ് അദ്ധ്യക്ഷനായും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പഞ്ചായത്ത് തലനേതാക്കള്ൾ അംഗങ്ങളായുംകോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു .പൊതുജനങ്ങൾക്ക് ഭീതി ഉളവാക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ശബ്ദസന്ദേശങ്ങൾ എന്നിവ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയോ മറ്റു മാദ്ധ്യമങ്ങൾ വഴിയോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം.വിവിധ വകുപ്പുകളുടെ സഹകരണത്തോടുകൂടി ഈ ഉദ്യമം പൂർത്തീകരിക്കുന്നതിനുള്ള സാഹചര്യം പൊതുജനങ്ങളിൽ നിന്ന് ഉണ്ടാകണമെന്ന്‌കോ ർഡിനേഷൻ കമ്മിറ്റി അദ്ധ്യക്ഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെതോമസ് അറിയിച്ചു.