പീരുമേട്: തൊണ്ടിയാർ എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ 11 പേർക്ക് പരിക്ക് .ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടുമല യിൽ നിന്നും തൊഴിലാളികളുമായി വണ്ടിപ്പെരിയാർ തൊണ്ടിയാർ എസ്റ്റേറ്റിൽ ജോലിക്ക് പോയ ജീപ്പാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ 8 മണിയോടുകൂടിയായിരുന്നുഅപകടം. തൊഴിലാളികളുമായി എത്തിയ ജീപ്പ് തൊഴിലാളികളെ എസ്റ്റേറ്റ് റോഡിൽ എത്തി പുറകോട്ട് തിരിക്കുന്നതിനിടയിൽ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പതിതൊന്നു തൊഴിലാളികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ വണ്ടി പ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പട്ടുമുടി സ്വദേശിനി കളായ സൂസയമ്മ (56) ശങ്കരിയമ്മ(40) കൃഷ്ണമ്മ (59) രാമു (40)പട്ടുമല സ്വദേശിനി കളായ റാണി (49) ജയ (30) രാധ (32) വണ്ടിപ്പെരിയാർ സ്വദേശിനി കളായ മൈമുന (61) വസന്ത (27) ഹാജിറ (47) കവിത (34) എന്നിവർക്കാണ് പരിക്കേറ്റത് .ഇതിൽ കഴുത്തിന് ഗുരുതര പരിക്കേറ്റ പാട്ടുമുടി സ്വദേശിനി സൂസയമ്മയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.