തൊടുപുഴ: അൽ അസ്ഹർ മെഡിക്കൽ കോളേജിൽ ആസ്ത്മ ദിനത്തോടനുബന്ധിച്ചു പൾമണോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ശ്വാസകോശ രോഗ നിർണയ ക്യാമ്പും സൗജന്യ പരിശോധന യും നടത്തി. പൾമണോളജി വിഭാഗം മേധാവി ഡോ. ബിനോയി പി. ജയിംസ് ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 9 ന് ആരംഭിച്ച ക്യാമ്പ് വൈകീട്ട് 5 മന് സമാപിച്ചു. 100 ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.