പീരുമേട് : അവധിക്കാല അദ്ധ്യാപക സംഗമം ആരംഭിച്ചു. ക്ലാസ് 1,2 ഇംഗ്ലീഷ് , ക്ലാസ് 2 മലയാളം മീഡിയം എന്നീ ക്ലാസുകളുടെ അദ്ധ്യാപക സംഗമം പീരമേട് എ.ബി.ജി ഹാളിൽ പീരമേട് എ.ഇ.ഒ എം രമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നിന്നുമുള്ള ഒന്ന്, രണ്ട് ഇംഗ്ലീഷ് ക്ലാസുകളിൽ നിന്നായി 20 അദ്ധ്യാപകരും രണ്ട് മലയാളം മീഡിയം ക്ലാസ്സിൽ നിന്നായി 20 അദ്ധ്യാപകരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന അദ്ധ്യാപക സംഗമം വെള്ളിയാഴ്ച സമാപിക്കും.