പീരുമേട്: പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന രാജമുടി പ്രദേശത്ത് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ പുലി ഇറങ്ങി. പ്രദേശവാസിയായ ശെൽവരാജിന്റെ പറമ്പിൽ കൂടി തൊട്ടടുത്ത തേയില തോട്ടത്തിൽ ഇറങ്ങിയ പുലിയെ നാട്ടുകാർ കണ്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വൈകിട്ടോട് രാജമുടിപ്രദേശത്ത് എത്തി. വണ്ടിപ്പെരിയാർ കടുവ സങ്കേതവും ശബരിമല വനാതിർത്തിയും പങ്കിടുന്ന പ്രദേശമാണിവിടം. മുൻപും ഇവിടെ പുലിയുടെ സാനിദ്ധ്യം ഉണ്ടായിട്ടുണ്ട്.