തൊടുപുഴ: പുറപ്പുഴ ജംഗ്ഷനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആലിന്റെ ശിഖരം ഒടിഞ്ഞുവീണു. ഇന്നലെ രാത്രി എട്ട്മണിയോടെയാണ് കൂറ്റൻ ശിഖരം ഒടിഞ്ഞ് വീണത്. ആലിന് സമീപമുണ്ടായിരുന്നവർ ഒാടി രക്ഷപ്പെട്ടു. രാത്രി സമയമായതിനാൽ ഇവിടെ നാമമാത്രമായ ആൾക്കാർമാത്രമേ ഉണ്ടായിരുന്നുള്ള. പകൽ സമയങ്ങളിൽ ഏറെപ്പേർ ബസ്കാത്ത് നിൽക്കുന്നതിനും വിശ്രമിക്കുന്നതിനും ആൽമരത്തിനരികിൽ കാണുക പതിവാണ്. കലാഭവൻ മണി നായകനായ 'വാസന്തിയും ലക്ഷമിയും പിന്നെ ഞാനും'എന്ന ചിത്രത്തിന്റെ ലൊക്കേഷൻ എന്ന നിലയിൽ ആൽമരം പ്രശസ്തമാണ്. ആൽത്തറയിൽ പാട്ടുസീൻ ഉൾപ്പടെ ഷൂട്ട്ചെയ്തിരുന്നു.