ചെറുതോണി: ഇടുക്കി ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപികുകയും വരൾച്ച വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കുകയും ചെയ്യണമെന്ന് എൽ ഡി എഫ് ജില്ലാകമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു . മൂന്നു പതിറ്റാണ്ടിനിടയിൽ ജില്ല നേരിടുന്ന ഏറ്റവും വലിയ വരൾച്ചയാണിത് . കനത്ത ചൂടിലും അത്യുഷണത്തിലും കൃഷി ഒന്നാകെ ഇല്ലെന്നായി. ഈ സാഹചര്യത്തിൽ കേന്ദ്ര ഇടപെടൽ അനിവാര്യമാണ് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ടയ്ക്കും വാണിജ്യ മന്ത്രി പീയുഷ് ഗോയലിനും ഈ മെയിൽ വഴി നൽകിയ നിവേദന തിലൂടെയാണ് കേന്ദ്ര സംഘത്തെ അവശ്യ പ്പെട്ടത് .പുനർകൃഷിക്ക് പ്രതേയ്ക പകേജ് അനുവദിച്ച് കർഷകരെ സംരക്ഷിക്കണം. സ്‌പൈസ്സസ് ബോർഡ് വഴി അടിയന്തിര സഹായം നൽകാൻ കേന്ദ്രം തയ്യാറാകണം. ഏലം തേയില കുരുമുളക് ജാതി ഗ്രാമ്പു കൊക്കോ തുടങ്ങിയ കൃഷികൾ എല്ലാം തന്നെ ഉണങ്ങി.ജല ദൗർലബ്യം എല്ലായിടത്തും വ്യാപിക്കുകയാണ്. സ്‌പൈസസ് ബോർഡ് വഴിയും ടീ ബോർഡ് വഴിയും പ്രതേക ധന സഹായ പദ്ധതികൾ പ്രകയാപിക്കണമെന്നും കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നതിനാവശ്യമായ റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരിനോടും ജില്ലാകളക്ടറോടും ആവശ്യപ്പെടുമെന്നും എൽ ഡി എഫ് ജില്ലാ നേതൃയോഗം വ്യക്തമാക്കി.കൺവീനർ കെ കെ ശിവരാമൻ ,നേതാക്കളായ സി വി വർഗീസ്,കെ സലിം കുമാർ, ജോസ് പാലത്തിനാൽ, അഡ്വ .കെ ടി മൈക്കിൾ, കെ എൻ റോയ്, കോയ അമ്പാട്ട്, സി എം അസീസ് ,ജോണി ചെരുവുപറമ്പിൽ, രതീഷ് അത്തിക്കൽ, കെ എം ജബ്ബാർ, സിബി മൂലെപ്പറമ്പിൽ എന്നിവർ പങ്കെടുത്തു