ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ബാലവാടികയിൽ ആർ.റ്റി.ഇ, എസ്.സി, എസ്.റ്റി, ഒ.ബി.സി, (എൻ.സി.എൽ) വിഭാഗങ്ങളിലും , ഒന്നാം ക്ലാസ്സിൽ എസ്.റ്റി വിഭാഗത്തിലും ഏതാനും ഒഴിവുകളുണ്ട് . അപേക്ഷ ഫോമുകൾ മേയ് 15 വരെ സ്‌കൂൾ ഓഫീസിൽ ലഭിക്കും.ബാലവാടികയിലേക്ക് 2024 മാർച്ച് 31 ന് 5 വയസ് പൂർത്തിയാവുകയും 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും , ഒന്നാം ക്ലാസ്സിലേക്ക് മാർച്ച് 31 ന് 6 വയസ് പൂർത്തിയാവുകയും 8 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കുമാണ് പ്രവേശനം. അവസാന തീയതി മേയ് 15.