പീരുമേട് :എസ്.എൻ.ഡി. പി. യോഗം പീരുമേട് യൂണിയന്റെ ആഭിമുഖ്യത്തിൽ കലാകായിക മൽസരം 10, 11, 12 തിയതികളിൽ നടത്തുന്നു. കഥാരചന, കവിതാരചന, ഉപന്യാസം, പ്രസംഗം ചിത്രരചന, ഗുരുദേവ കൃതികളുടെ ആലാപനം, വ്യാഖ്യാനം 'നൃത്താ വിഷക്കാരം തിരുവാതിര തുടങ്ങിയവയും വടം വലി , മാരത്തോൺ ഓട്ടം തുടങ്ങിയവയിലാണ് മൽസരം. 26 ശാഖകളിലും മൽസരം നടത്തി വിജയിച്ചവരാണ് യൂണിയൻ തല മൽസരത്തിൽ പങ്കെടുക്കുക. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും.10ന് രാവിലെ 10 ന് യൂണിയൻ ആഡിറ്റോറിയത്തിൽ മൽസരങ്ങളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവഹിക്കും യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് പി.കെ. രാജൻ, നിയുക്ത ബോർഡുമെമ്പർ എൻ .ജി .സലികുമാർ, കൗൺസിലർമാരായ പി.വി. സന്തോഷ് ,പി.എസ്. ചന്ദ്രൻ, കെ.സദൻ രാജൻ, വി. പി. ബാബു കെ. ഗോപി ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ ,സെക്രട്ടറി പ്രമോദ് ധനപാലൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ ,സെക്രട്ടറി സിന്ധു വിനോദ് ,സൈബർ സേനാ ചെയർമാൻ ഷിബു മുതലക്കുഴി തുടങ്ങിയവർ പ്രസംഗിക്കും.മൽസരാർത്ഥികളെല്ലാം കൃത്യസമയത്തു വന്നു ചേരണമെന്ന് കലാ കായിക മൽസരം കൺവീനർ പി.വി. സന്തോഷ് അറിയിച്ചു.