ഇടുക്കി:എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.79 ശതമാനം വിജയം. 164 കേന്ദ്രങ്ങളിലായി 6084 ആൺകുട്ടികളും 5474 പെൺകുട്ടികളുമടക്കം 11,558 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 11,534 പേർ ഉപരിപഠനത്തിന് അർഹത നേടി. 6068 ആൺകുട്ടികളും 5466 പെൺകുട്ടികളും. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 4977 പേരും കട്ടപ്പനയിൽ 6557 പേരുമാണ് വിജയിച്ചത്. വിജയ ശതമാനത്തിൽ സംസ്ഥാനത്ത് മലപ്പുറവുമായി അഞ്ചാം സ്ഥാനം പങ്കിടുകയാണ് ജില്ല. കഴിഞ്ഞ വർഷം 99.68 ശതമാനം ആയിരുന്നു ജില്ലയിലെ വിജയശതമാനം.1573 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 530 ആൺകുട്ടികൾക്കും 1043 പെൺകുട്ടികൾക്കും. 145 സ്‌കൂളുകൾ നൂറുമേനി വിജയം കൊയ്തു. ഇതിൽ 68 സർക്കാർ, 69 എയ്ഡഡ്, എട്ട് അൺഎയ്ഡഡ് സ്‌കൂളുകളുമുണ്ട്. സർക്കാർ സ്കൂളുകളിൽ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് കല്ലാർ ഗവ. എച്ച്എസ്എസിലാണ്, 354പേർ. ഇവിടെ എല്ലാവരും വിജയിച്ചു. കഴിഞ്ഞവർഷം 383 വിദ്യാർഥികൾ ഈ സ്കൂളിൽനിന്ന് പരീക്ഷയെഴുതി. എയ്ഡഡ് സ്കൂളുകളിൽ എസ്.ജെ.എച്ച്.എസ്.എസ് കരിമണ്ണൂരിലാണ് കൂടുതൽ വിദ്യർഥികൾ, 378 പേർ. ഇവിടെയും നൂറ് ശതമാനം വിജയമുണ്ട്. ജില്ലയിൽ ഏറ്റവും കുടുതൽ കുട്ടികൾ പരീക്ഷയെഴുതി നൂറുശതമാനം വിജയം നേടിയതും കരിമണ്ണൂർ സെന്റ് ജോസഫാണ്. കുറവ് എസ്.ജി.എച്ച്.എസ് മുക്കുളത്തായിരുന്നു. പരീക്ഷയെഴുതിയ രണ്ടുപേരും വിജയിച്ചു.
സർക്കാർ സ്കൂളുകളിൽ 3097 പേർ പരീക്ഷയെഴുതി. ഇതിൽ 3079 പേർ വിജയിച്ചു. 182 പേർക്ക് മുഴുവൻ എ പ്ലസുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 7909 പേരാണ് പരീക്ഷയെഴുതിയത്. ഇവരിൽ 7903 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 1220 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. അൺ എയ്ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതിയ 552 പേരും വിജയിച്ചു. 171 പേർക്കാണ് ഫുൾ എ പ്ലസ്.
ആശംസ നേർന്ന്
ജില്ലാ കളക്ടർ
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ആശംസകളും അഭിനന്ദനങ്ങളും നേർന്നു. വിജയത്തിന് വിദ്യാർഥികൾക്ക് പിന്തുണ നൽകിയ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ജില്ലാകളക്ടർ അഭിനന്ദനങ്ങൾ അറിയിച്ചു. ഉ