നെടുങ്കണ്ടം : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജപ്തി നടപടികൾക്കിടയിൽ ഷീബ ദിലീപിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം നടത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
ജപ്തി നടപടി നടക്കുന്നതിന്റെ പിറ്റേന്ന് ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് വരാനിരിക്കെ റീജിയണൽ മാനേജർ നീനു എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ ജപ്തിയെക്കുറിച്ച് അന്വേഷണം നടത്തണം. സംഭവസ്ഥലത്തെ പൊലീസിന്റെ ക്രമവിരുദ്ധമായ ഇടപെടൽ മരണത്തിന് കാരണമായോ എന്ന് അന്വേഷിക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകകുകയും ലോൺ എഴുതിത്തള്ളണമെന്നും ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രൂപീകരിച്ച ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാനും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി ഡീൻ കുര്യാക്കോസ്, എം എം മണി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ (രക്ഷാധികാരികൾ) സജിപറമ്പത്ത് (ചെയർമാൻ), പി. എൻ. വിജയൻ(കൺവീനർ),എം. സുകുമാരൻ(കോർഡിനേറ്റർ ) ,എം. എസ്. മഹേശ്വരൻ , കെ. ജി. ഓമനക്കുട്ടൻ , സിജോ നടയ്ക്കൻ , ആർ. സുരേഷ് , കെ. എൻ. തങ്കപ്പൻ , ഷിഹാബ് ഈട്ടിക്കൽ , പി. കെ. സദാശിവൻ, ശ്വാമള വിശ്വനാഥൻ , നൗഷാദ് ആലുംമൂട്ടിൽ , ബിജു കോട്ടയിൽ, ഓമനക്കുട്ടൻ,നൗഷാദ്, ബിജു കോട്ടയിൽ, സുരേഷ് പള്ളിയാടി, വിൻസന്റ്,(വൈസ് ചെയർമാൻമാർ )ജയിംസ് മാത്യു, പി. കെ. ഷാജി , സജി ചാലിൽ ,അനിൽ കട്ടുപ്പാറ(സെക്രട്ടറിമാർ )