കോവിൽമല: ശ്രീനാരായണ വിശ്വ ധർമ്മ ക്ഷേത്രത്തിൽ തിരുവുത്സവം 10, 11,12 തീയതികളിൽ നടക്കും. നാളെ രാവിലെ ക്ഷേത്രച്ചടങ്ങുകൾ, പത്തിന് ഗംഗ ഷിബുവിന്റെ പ്രഭാഷണം.വൈകിട്ട് ഏഴിന് ബാലവേദി കുട്ടികളുടെ വിവിധ കലാപരിപാടികൾ. 9 ന് പ്രസാദമൂട്ട്. 11 ന് രാവിലെ ക്ഷേത്രച്ചടങ്ങുകൾ. എട്ടിന് മഹാ മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് പ്രസാദമൂട്ട്, വൈകുന്നേരം അഞ്ചിന് മഹാ സർവ്വൈശ്വര്യപൂജ.7ന് കലാസന്ധ്യ ഉദ്ഘാടനം എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവ്വഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉത്സവ സന്ദേശം നൽകും. 12 ന് രാവിലെ ക്ഷേത്രച്ചടങ്ങുകൾ. വൈകിട്ട് അഞ്ചിന് സുബീഷ് ശാന്തിയുടെ അനുഗ്രഹ പ്രഭാഷണം. 5.30 ന് കോവിൽമല സിറ്റി പന്തലിൽനിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര .6.45 ന് എസ്. എൻ. തിരുവാതിര സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. 7.30 ന് സമ്മാനകൂപ്പൺ നറുക്കെടുപ്പ്. 8 ന് കോായം ബീറ്റ്സ് അവതരിപ്പിക്കുന്ന മെഗാഹിറ്റ് ഗാനമേള.