അടിമാലി: പനംകൂട്ടി സെന്റ് ജോസഫ്‌സ് സ്‌കൂൾ വജ്രജൂബിലി ആഘോഷങ്ങൾ ഇന്ന് നടക്കും. ഉച്ചക്ക് രണ്ടിന് ഒരിക്കൽക്കൂടി എന്ന പേരിൽ പൂർവ്വ അദ്ധ്യാപകരുടേയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്‌നേഹസംഗമം നടക്കും. 3 ന് വെഞ്ചരിപ്പ് കർമ്മം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവ്വഹിക്കും. പൊതുസമ്മേളനത്തിന് ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ് തകടിയേൽ അധ്യക്ഷത വഹിക്കും. മാർ ജോൺ നെല്ലിക്കുന്നേൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. ലോകപഞ്ചഗുസ്തി മത്സരത്തിലെ സ്വർണ്ണ മെഡൽ ജേതാവ് ഫെസ്റ്റി മോട്ടി മുഖ്യാതിഥിയായിരിക്കും. പൂർവ്വ അധ്യാപകരെ ആദരിക്കൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ ചെയർമാൻ അഡ്വ. മാത്യു ജോണും,മൊമെന്റോ സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർഷൈനി സജി നിർവ്വഹിക്കും. സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനം കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി. മൽക്ക കൈമാറും. വൈകുന്നേരം പൂർവ്വവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.