പീരുമേട്: അറുപതുകളുടെ പടവുകൾ ചവിട്ടിക്കയറുന്ന അവർ വീണ്ടും ഒത്തുകൂടി. പഴയ സഹപാഠികൾക്കരുകിൽ മുത്തച്ഛനും മുത്തശ്ശിയുമെന്നുമൊക്കെ കാലം ചാർത്തിയ പദവികൾ മാറ്റിവെച്ച് പഴയ സതീർത്ഥ്യരായി മാറി.
1974 മുതൽ 79 വരെ വണ്ടിപ്പെരിയാർ യു.പി സ്കൂൾ, പഞ്ചായത്ത് സ്കൂൾ, എന്നിവിടങ്ങളിൽ പഠിച്ച 60 വയസ്സിന് മുകളിൽ പ്രായമായ പൂർവ്വവിദ്യാർത്ഥികളായിരുന്നു സംഗമമാണ് ഓൾഡ് ഈസ്ഗോൾഡ് എന്ന പേരിൽ നടത്തിയത്.
ജീവിത സായാഹ്നത്തിലെ സുഖങ്ങളും,ദുഃഖങ്ങളും സന്തോഷങ്ങളും ഇവർ പരസ്പരം പങ്കുവെച്ചു. അരനൂറ്റാണ്ട് മുൻപുള്ള വണ്ടിപ്പെരിയാറിനെ ഇവർ ഓരോര്യത്തരും വരച്ചു കാണിച്ചു.പ്രദേശത്തെ കാലാവസ്ഥ ജീവിതസാഹചര്യങ്ങൾ, ഇവയൊക്കെ അതിജീവിച്ച് പത്താം ക്ലാസ് വരെ പഠിക്കാൻ കഴിഞ്ഞവർ അവരുടെ സന്തോഷവും മറച്ചു വച്ചില്ല .
വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൂർവ്വ വിദ്യാർഥി സംഗമം മുൻ അദ്ധ്യാപകൻ ആശിർവാദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുൻകാല അദ്ധ്യാപകരായ സുമതി ടീച്ചർ, ആൻ്റണി, എം.എം.ജലാലുദീൻ, ദുരൈ രാജ്, വെൽസൺ, ധന രാജൻ എന്നിവരെ ആദരിച്ചു. വണ്ടിപ്പെരിയാർ ഗവ: യു.പി. സ്കൂൾ ഹെഡ് മാസ്റ്റർ എസ്.റ്റി. രാജ് എൽ.പി. സ്കൂൾ ഹെഡ് മാസ്റ്റർ പുഷ്പ്പ രാജ് ,ഹൈസ്കൂൾ ഹെഡ് മാസ്റ്റർ മുരുകേശൻ, തുടങ്ങിയവർ സംസാരിച്ചു. 180 ഓളം പേരാണ് പൂർവ്വ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്തത്. വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും നൽകിയാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സമാപിച്ചത്.പൂർവ വിദ്യാർത്ഥി സംഘാടകസമിതി അംഗങ്ങളായ,എം എസ് രവി, ചന്ദനരാജ, ആൽബർട്ട്, ജോസ് പ്രകാശ്, അൻപുദാസ്, ശിവരാമൻ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .