കട്ടപ്പന : ഇടുക്കി ജില്ലയെ ബാധിച്ചിരിക്കുന്ന കൊടിയ വരൾച്ചക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ജലവിതരണ വകുപ്പിനും മന്ത്രി റോഷി അഗസ്റ്റിനും എതിരെയൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി.

കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് വെള്ളിയാംകുടി ജലവിതരണ വകുപ്പ് ഓഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടുകുഴി മാർച്ച് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജോമോൺ പി.ജെ, അഡ്വ.മോബിൻ മാത്യു , ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ , കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് രാജിവ് , ഷാനു ഷാഹുൽ , ബിബിൻ അഗസ്റ്റിൻ, മനു സി.എൽ, റെമിസ് കൂരപ്പള്ളി, ആൽബിൻ മണ്ണഞ്ചേരിൽ , ആനന്ദ് തോമസ് , തോമസ് മൈക്കിൾ ,സിജു ചക്കുമൂട്ടിൽ,എ.എം സന്തോഷ് , സജീവ് കെ.എസ്, റോബിൻ ജോർജ് , ടിനു ദേവസ്യാ, നവീൻ സെബാസ്റ്റ്യൻ, സിബി മാത്യു എന്നിവർ സംസാരിച്ചു.