കുമളി: തേക്കടി കനാലിൽ ഒഴുക്കിൽപ്പെട്ട് ആദിവാസി യുവാവിനെ കാണാതായി. കുമളി പളിയക്കുടി ആദിവാസി കോളനിയിലെ രാജേഷിനെ (31) യാണ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് അപകടം. നീന്തുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.