കുമളി: തേക്കടി പുഷ്പമേളക്ക് ഞായറാഴ്ച തിരശ്ശീല വീഴും . പതിനാറാമത് തേക്കടി പുഷ്പമേള യാണ് 12 ന് സമാപിക്കുന്നത്. കുമളിഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറ ഗാർഡൻസും സംയുക്തമായാണ് തേക്കടി കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തേക്കടി പുഷ്പമേള സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി എഴുപതിനായിരത്തോളം സന്ദർശകർ ഇതുവരെ തേക്കടി പുഷ്പമേളയ്ക്ക് എത്തി.
ഞായറാഴ്ച്ച വൈകിട്ട് വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും.കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, വൈസ് പ്രസിഡന്റ് കെ . എം . സിദ്ദിക്ക്, ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നിർണ്ണാക്കുന്നേൽ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ . രാഷ്ട്രീയ സാംസ്‌കാരിക സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.കഴിഞ്ഞ 50ൽ പരം വർഷങ്ങളായി കുമളിയിലെ ആതുര സേവനരംഗത്ത് ഉദ്യോഗസ്ഥമായ സേവനം നടത്തുന്ന ഡോ.ടി.എൻ. സോമനെ സമാപന സമ്മേളനത്തിൽ ആദരിക്കും. സമാപന സമ്മേളനത്തിനു ശേഷം തമിഴ് ചലച്ചിത്ര താരം രമേഷ് നയിക്കുന്ന ഗാനമേള എന്നിവ നടക്കും.