murikaseri

ഇടുക്കി: മുരിക്കാശേരി സുബ്രഹ്മണ്യ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം ആരംഭിച്ചു.9 മുതൽ 11 വരെയാണ് മഹോത്സവം. പ്രതിഷ്ഠ വാർഷികത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ സ്വാമിയുടെ മയിൽ വാഹന പ്രതിഷ്ഠയും മഹാദേവന്റെ നന്ദികേശ്വര പ്രതിഷ്ഠയും നടന്നു. പ്രതിഷ്ഠ കർമത്തിൽ കോരത്തോട് വിനോദ് തന്ത്രി, മദനപ്പൻ തന്ത്രി, ക്ഷേത്രം മേൽ ശാന്തി ഹരികൃഷ്ണൻ ശാന്തി എന്നിവർ കർമ്മിഹത്വം വഹിച്ചു. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ എസ്. എൻ. ഡി. പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവസന്ദേശം നൽകി. ശാഖാ പ്രസിഡന്റ് ബാബു പാലോലിൽ, സെക്രട്ടറി മോഹനൻ പ്ലാക്കൽ, വൈസ് പ്രസിഡന്റ് സുകുമാരൻ ശരംകുത്തിയിൽ എന്നിവർ പ്രസംഗിച്ചു.