കട്ടപ്പന : യൂണിയൻ ബാങ്ക് ശാഖയുടെ ക്യാഷ് റീസൈക്ലിങ് മെഷീന് മുന്നിൽ വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ആദരാഞ്ജലികൾ എഴുതിയ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിച്ചു. മെഷീൻ തുടർച്ചയായി തകരാറിലാക്കുന്നതിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ കെട്ടിയത്.കഴിഞ്ഞ ഒരു മാസമായി മെഷീൻ പ്രവർത്തന രഹിതമായിരുന്നു. തുടർന്ന് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയതോടെ തകരാർ താൽക്കാലികമായി പരിഹരിച്ചു. എന്നാൽ ഇന്നലെ മുതൽ പണം നിക്ഷേപിക്കാൻ സാധിക്കുന്നതല്ലാതെ പിൻവലിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ സി ആർ എം മെഷീന് മുന്നിൽ ആദരാഞ്ജലികൾ എഴുതിയ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. അടിയന്തരമായി തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരി വ്യവസായി സമിതിയെന്ന് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ്, ട്രഷറർ പിജെ കുഞ്ഞുമോൻ എന്നിവർ പറഞ്ഞു.