മുതലക്കോടം: ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്നവർക്ക് പഴേരി മുഹ്യദ്ദീൻ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്ലാസും യാത്രയയപ്പും നാളെ വൈകിട്ട് 6 ന് പഴേരി അൻസാറുൽ ഇസ്ലാം മദ്രസാ ഹാളിൽ നടക്കും. വെസ്റ്റ് മുടിക്കൽ ജുമാ മസ്ജിദ് ചീഫ് ഇമാം സുഫിയാൻ ബാഖവി ക്ലാസിന് നേതൃത്വം നൽകുമെന്ന് ജമാ അത്ത് പ്രസിഡന്റ് വി .എ അൻസാർ, സെക്രട്ടറി പി. എച്ച് സുധീർ എന്നിവർ അറിയിച്ചു.