ഇടുക്കി: ദേവികുളം യാത്രിനിവാസ് , സർക്കാർ അതിഥിമന്ദിരം എന്നിവയുടെ കോബൗണ്ടിൽ നിൽക്കുന്ന ആറ് മരങ്ങൾ (യൂക്കാലിപ്ടസ് , റെഡ്ഗം 3, സിൽവർ ഓക്ക് 3) മുറിച്ചു വിൽക്കുന്നതിന്റെ ഭാഗമായി റീ ടെൻഡർ ക്ഷണിച്ചു. ഡയറക്ടർ, ടൂറിസം വകുപ്പ് എന്ന പേരിൽ തിരുവന്തപുരത്ത് മാറാവുന്ന 5000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിർദിഷ്ട ഫോമിലുള്ള ക്വട്ടേഷനുകൾ മേയ് 16 ഉച്ചയ്ക്ക് 1 വരെ ദേവികുളം യാത്രിനിവാസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം ഉച്ചയ്ക്ക് 3 ന് ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതായിരിക്കും. കുടുതൽ വിവരങ്ങൾക്ക് 04865264223, 264200 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.