ഇടുക്കി: 2023-24 ലെ അദ്ധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു തവണകൂടി
അവസരം. പുതിയ അപേക്ഷകൾ 20 വരെ ഇ- ഗ്രാന്റ്‌സ് സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക്
സമർപ്പിക്കാവുന്നതാണ്. എല്ലാ വിദ്യാർത്ഥികളും അപേക്ഷ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ട് എന്ന് സ്ഥാപന മേധാവികൾ
ഉറപ്പ് വരുത്തേണ്ടതുമാണ്. ഇതിനായി മറ്റൊരു അവസരം ലഭിക്കുന്നതല്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.