തൊടുപുഴ: അഡ്വ. പി.ആർ. ദേവദാസ് നേതൃത്വം നൽകുന്ന അഖില കേരള വിശ്വകർമ്മ മഹാസഭയുടെ തൊടുപുഴ താലൂക്ക് യൂണിയൻ ഭാരവാഹികളോ അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഭാ അംഗങ്ങളോ അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ ഓഫീസ് ഉപയോഗിക്കുന്നത് തടഞ്ഞ താത്കാലിക നിരോധന ഉത്തരവ് തൊടുപുഴ മുൻസിഫ് കോടതി തള്ളി. ഹർജിക്കാർ യഥാർത്ഥ വസ്തുതകൾ മറച്ചു വെച്ചാണ് കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പി.ആർ. ദേവദാസ് വിഭാഗം സമർപ്പിച്ച 12 പ്രമാണങ്ങൾ വിശദമായി പരിശോധിച്ച് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി താത്കാലിക നിരോധന ഉത്തരവ് തള്ളിയത്. അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ യൂണിയന് വേണ്ടി അഭിഭാഷകരായ അഡ്വ. എം.എസ്. വിനയരാജ്, അഡ്വ. ജി. ശ്രീഹർഷൻ, അഡ്വ. ബാബു പള്ളിപ്പാട്ട്, അഡ്വ. കെവിൻ ജോർജ്, അഡ്വ. ഗിരിമോൻ തയ്യിൽ, അഡ്വ. അതുല്യ എന്നിവർ ഹാജരായി.