panchayath

കട്ടപ്പന: കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി രാജിവച്ചു. മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡന്റ് പദവിയിൽ മൂന്നര വർഷം പൂർത്തിയാക്കിയ ശേഷമാണ് സാലി ജോളി പഞ്ചായത്ത് സെക്രട്ടറി അജി കെ. തോമസിന് രാജി സമർപ്പിച്ചത്. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.എം മൂന്നര വർഷവും സി.പി.ഐ ഒന്നര വർഷവുമാണ് വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കേണ്ടത്. സി.പി.എം- അഞ്ച്, സി.പി.ഐ- മൂന്ന്, കേരള കോൺഗ്രസ്- ഒന്ന്, കോൺഗ്രസ്- ആറ്, ബി.ജെ.പി- ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇനി സി.പി.ഐയുടെ പഞ്ചായത്ത് അംഗമാകും വൈസ് പ്രസിഡന്റാകുക.