ശാന്തൻപാറ: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,തമിഴ് കോമേഴ്‌സ് മാത്തമാറ്റിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് ഫിസിക്‌സ് ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. അസി.പ്രൊഫസർ ആയി നിയമിക്കപ്പെടുന്നതിന് യുജിസി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.പി എസ് സി റാങ്ക് / ഷോട്ട് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന.കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെപാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ 15 ന് മുൻപായി ബയോഡാറ്റ gcpidukki@gmail.com എന്ന മെയിലിലേക്ക് അയച്ച നൽകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.