കട്ടപ്പന: നരിയംപാറ മന്നം മെമ്മോറിയിൽ ഹൈസ്‌കൂളിലേ 1983- 84 ബാച്ചിലെ സഹപാഠികളുടെ കൂട്ടായ്മയായ 'ഓർമ്മകളുടെ തിരുമുറ്റത്ത് ഒരിക്കൽ കൂടി" എന്ന കൂട്ടായ്മയുടെ ഒന്നാം വാർഷികവും സുവനീർ പ്രകാശനവും നാളെ രാവിലെ 10 മുതൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. വാർഷികാഘോഷത്തിന്റെ ഭാഗമായി ഹൈറേഞ്ചിന്റെ കുടിയേറ്റ ചരിത്രവും സ്‌കൂളിന്റെ ചരിത്രവും അദ്ധ്യാപകരുടെ അനുഭവക്കുറിപ്പുകളും സഹപാഠികളുടെ ലേഖനങ്ങളും കവിതകളുമടങ്ങുന്ന ഒരു സുവനീർ കൂടി പുറത്തിറക്കും. സ്‌കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഷിബു ശ്രീധരൻ ചെയർമാനും എ.എൻ. സാബു എഡിറ്ററും എബ്രഹാം കുര്യൻ ട്രഷറുമായ സുവനീർ കമ്മിറ്റിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ചെയർമാൻ സാന്റി ജോർജ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സുവനീർ പ്രകാശനമുണ്ടാകും. മുൻ അദ്ധ്യാപകരായ ജി. ഗോപിനാഥൻ നായർ, സി.കെ. ജേക്കബ്ബ്, വി.സി. ജോൺ, പൂർവ്വ വിദ്യാർത്ഥികളായ ഫാദർ തോമസ് മറ്റമുണ്ടയിൽ, ഫാദർ ജോർജ്, വി.ആർ. സജി, ഷിബു ശ്രീധരൻ, എ.എൻ. സാബു, സ്‌കൂൾ ഹെഡ്മാസ്റ്റർ എൻ. ബിന്ദു, പി.ടി.എ പ്രസിഡന്റ് സി.ടി. ബിനു, ജനറൽ കൺവീനർ സി.ആർ. മുരളി ആൻസമ്മ വർക്കി എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് ഭാരവാഹികളായ സാന്റി ജോർജ്, സി.ആർ. മുരളി, വി.ആർ. സജി, ഷിബു ശ്രീധരൻ, എ.എൻ. സാബു, കെ.പി. സാബു, മധുക്കുറുപ്പ്, കെ.സി. സണ്ണി, ഓമന കെ.വി. എന്നിവർ അറിയിച്ചു.